Sorry, you need to enable JavaScript to visit this website.

ദക്ഷിണ കന്നടയില്‍ സദാചാര ഗുണ്ടായിസം രൂക്ഷം, ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ച മുസ്‌ലിം യുവാക്കളെ വളഞ്ഞു

മംഗളൂരു- ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ സദാചാര ഗുണ്ടായിസം രൂക്ഷം. ബസ് സ്റ്റാന്‍ഡില്‍ സഹപാഠിയായ വിദ്യാര്‍ഥിനിയോട് സംസാരിച്ചു നിന്ന രണ്ട് മലയാളി മുസ്‌ലിം യുവാക്കളെ സദാചാര ഗുണ്ടകള്‍ വളഞ്ഞ് വീഡിയോയില്‍ പകര്‍ത്തി ചോദ്യം ചെയ്യല്‍ നടത്തി. സ്ഥലത്ത് എത്തിയ പോലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.

മംഗളൂരിനടുത്ത ബണ്ട്വാള്‍ പെരുവായിലാണ് കാസര്‍കോട് ഉപ്പള സ്വദേശികളായ യുവാക്കള്‍ അക്രമത്തിന് ഇരയായത്. കുഡ്ഡുപ്പദവില്‍നിന്ന് ബസില്‍ വന്നിറങ്ങിയ യുവാക്കള്‍ ഉപ്പളയിലേക്ക് ബസ് കാത്തു നില്‍ക്കുന്നതിനിടെ കണ്ടുമുട്ടിയ പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടി ഹിന്ദുമത വിശ്വാസിയാണ്. ഇതോടെയാണ് ഏതാനും പേര്‍ സംഘടിച്ചെത്തി വളഞ്ഞത്. അവര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വിട്‌ല പോലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്യലിന് ശേഷം വിവരങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചു.

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ സദാചാര ഗുണ്ടായിസത്തിനും ലഹരിക്കും മതവിദ്വേഷ പ്രചാരണത്തിനും എതിരെ മംഗളൂരു ആസ്ഥാനമായി പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.

 

Latest News