ബീജിംഗ്- ചൈനയിലെ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥനു നേരെ ആക്രമണം. പരിക്കേറ്റ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും അപകടനില തരണം ചെയ്തു എന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ആരാണ് ആക്രമിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. എങ്കിലും ഹമാസിനെ അനുകൂലിക്കുന്ന തരത്തില്‍ ചൈന പ്രസ്താവന നടത്തിയത് ഇസ്രയേല്‍ അംബസഡര്‍ റാഫി ഹാര്‍പാസ് വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.
അക്രമ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഡല്‍ഹിയിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു. എസ്. എ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.