ഇംഫാല്‍ - രണ്ട് മണിപ്പൂരി വിദ്യാര്‍ഥികളുടെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന 22കാരന്‍ അറസ്റ്റില്‍. പൂനെ സ്വദേശിയായ പോലുന്‍മാങ്ങിനെയാണ് സി.ബി.ഐ പിടികൂടിയത്. ബുധനാഴ്ച പൂനെയില്‍നിന്നാണ് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂലൈ 6 ന് കാണാതായ ഫിജാം ഹേമാന്‍ജിത് (20), ഹിജാം ലിന്തോയിംഗന്‍ബി(17) എന്നിവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സെപ്റ്റംബര്‍ 25ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. ഇവരെ അറസ്റ്റിന് പിന്നാലെ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി. ഇയാളെ ഒക്ടോബര്‍ 16 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്‌പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കാങ്‌പൊക്പിയില്‍ മെയ്തി സായുധ സംഘം വെടിവെക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങള്‍ ഫലിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.
ഇംഫാല്‍ ഈസ്റ്റിലും കാങ്‌പൊക്പിയില്ലുമാണ് നിലവില്‍ സംഘര്‍ഷം വ്യാപകമായി നടക്കുന്നത്. സംഘര്‍ഷം വ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ് നിയന്ത്രണം മേഖലയില്‍ ഏര്‍പ്പെടുത്തി. മേയ് മൂന്നിന് തുടങ്ങിയതാണ് മണിപ്പൂരില്‍ കുക്കിമെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. അക്രമ സംഭവത്തെ തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായെന്ന് പോലീസ് പറഞ്ഞു.