കോഴിക്കോട് - മുസ്‌ലീം ലീഗിന്റെ പാരമ്പര്യം തെറ്റിച്ച് വരികയും പോകുകയും ചെയ്യുന്നയാളാണ് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമെന്ന് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം പി എം എ സലാം ആണെന്നും അദ്ദേഹം പറഞ്ഞു. സമസ്തയില്‍ സഖാക്കള്‍ ഉണ്ട് എന്ന സലാമിന്റെ ആരോപണം ഗുരുതരമാണ്. ഇസ്‌ലാം മത വിശ്വാസിയായ ഒരാള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ല. മുശാവറയില്‍ അംഗങ്ങളായ മതപണ്ഡിതര്‍ക്ക് രാഷ്ട്രീയമില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ലീഗ് പാരമ്പര്യം തെറ്റിച്ച് വരികയും പോവുകയും ചെയ്യുന്ന ആളാണ് സലാം. സലാമിനെതിരെ ലീഗിനുള്ളില്‍ തന്നെ അമര്‍ഷം ഉണ്ട്. സലാമിന്റെ അപക്വമായ വാക്കുകള്‍ നിയന്ത്രിക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.