കോഴിക്കോട് - ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ടി ശോഭീന്ദ്രന്റെ(76) സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് പുതിയപാലത്ത് നടക്കും. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.
ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വിയോഗവാർത്തയറിഞ്ഞത് മുതൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ ഒഴുക്കാണ് ആശുപത്രിയും അദ്ദേഹത്തിന്റെ വസതിയും സാക്ഷ്യം വഹിച്ചത്.
പ്രകൃതിക്കുവേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പച്ചപ്പിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിച്ചും പുതുതലമുറയ്ക്ക് പരിസ്ഥിതി പാഠങ്ങൾ പകർന്നും മാതൃകാപരവും വൈവിധ്യമാർന്നതുമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്.
അദ്ദേഹത്തിന്റെ വസ്ത്രധാരണം മുതൽ എല്ലാറ്റിനും ഒരു പച്ചപ്പുണ്ടായിരുന്നു. പച്ച പാന്റും പച്ച ഷർട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തിൽ അടക്കം അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ 32 വർഷം അധ്യാപകനായിരുന്നു. കോളജിലെ 110 ഏക്കറിലെ മരസമൃദ്ധി അടക്കം ഇദ്ദേഹം കൈവെച്ച പരസ്ഥിതി പ്രവർത്തനങ്ങൾ നിരവധിയാണ്.ബെംഗുളൂരുവിലെ ആർട്‌സ് ആൻഡ് സയൻസ് കോളജ് അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശോഭീന്ദ്രൻ മാഷ്, അമ്മ അറിയാൻ, ഷട്ടർ, കൂറ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മോട്ടോർ സൈക്കിൾ ഡയറീസ്, ജോണിനൊപ്പം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങി വിവിധ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.