ഐ. എസിനെ തുടച്ചു നീക്കിയപോലെ ഹമാസിനേയും തകര്‍ക്കുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇസ്‌ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കിയതുപോലെ ഹമാസിനെയും തകര്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  

'ദാഇഷ് (ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്) പോലെയാണ് ഹമാസ്. ലോകം ദാഇഷിനെ നശിപ്പിച്ചതുപോലെ ഞങ്ങള്‍ ഹമാസിനെ തകര്‍ക്കും,' അദ്ദേഹം ടെലിവിഷന്‍ ചാനലിന് നല്‍കിയ ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു. ഹമാസിനെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആറാം ദിവസവും തുടരുകയാണ്. ഇസ്രായേല്‍ പ്രതിരോധ സേന ഹമാസിനെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കി. ഗാസയില്‍ ബോംബാക്രമണം രൂക്ഷമാണ്. ഇതുവരെ ഇരുരാജ്യങ്ങളിലുമായി സാധാരണക്കാരുള്‍പ്പെടെ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. 

Latest News