ദോഹ- മിഠായി പൊതികളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ് . ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ചോക്ലേറ്റ് പൊതികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏകദേശം 200 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തര്‍ കസ്റ്റംസ് അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പദാര്‍ത്ഥത്തിന്റെ ഫോട്ടോ പങ്കിട്ടു.