എല്‍ജെഡി-ആര്‍ജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട്ട് 

കോഴിക്കോട്- എല്‍ജെഡി ആര്‍ജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആര്‍ ജെ ഡി പതാക, എല്‍ ജെ ഡി സ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാറിന് കൈമാറും. ആര്‍ ജെ ഡി നേതാക്കളായ അബ്ദുള്‍ബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എല്‍ജെഡി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ പി മോഹനന്‍ തുടങ്ങിയവരും ലയനസമ്മേളനത്തില്‍ പങ്കെടുക്കും.
ലയനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ജെഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. ലയന ശേഷവും കേരളത്തില്‍ പാര്‍ട്ടി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് എംവി ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.

Latest News