ഗാസ സിറ്റി- ഇസ്രായില്‍ സംഘര്‍ഷത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു.ദൂരെ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങള്‍ അല്‍ ജസീറ ചാനലില്‍ സംപ്രേഷണം ചെയ്തു. അജ്ഞാത സ്ത്രീയെയും കുട്ടികളെയും പിന്നില്‍ നിന്നാണ് കാണിക്കുന്നത്. ഹമാസ് പോരാളികളെന്ന് കരുതുന്ന പുരുഷന്മാര്‍ അവരെ ഇസ്രായിലിനും ഗാസയ്ക്കും ഇടയിലുള്ള അതിര്‍ത്തി
വേലിക്കടുത്തുള്ള തുറന്ന സ്ഥലത്ത് എത്തിച്ച ശേഷം നടന്നുപോകുന്നത് കാണാം.
എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായില്‍ വനിതയെയാണ് മോചിപ്പിച്ചതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഏറ്റുമുട്ടലിനിടെ കസ്റ്റഡിയിലെടുത്ത ഒരു ഇസ്രായില്‍ വനിതയേയും രണ്ട് കുട്ടികളെയും വിട്ടയച്ചതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.