Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കും കൂട്ടർക്കുമെതിരെ കേസ്

തൃശൂർ- കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടനും മുൻ എം.പിയുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബി.ജെ.പിയുടെ സഹകാരി സംരക്ഷണ  പദയാത്ര. 
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപന സമ്മേളനം എം.ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയിൽ  അഭിവാദ്യമർപ്പിക്കാനെത്തിയത്.
സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി തൃശൂർ ടൗൺ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. 
സുരേഷ് ഗോപിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ബി.ജെ.പി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് രണ്ടാം പ്രതി, നേതാക്കളായ അഡ്വ. ബി.ഗോപാലകൃഷ്ണൻ, കെ.ആർ ഹരി, എ.നാഗേഷ് എന്നിവർ ഉൾപ്പെടെ 500 പേർക്കെതിരെയാണ് കേസ് എടുത്തത്. ഗതാഗത തടസ്സം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 
അതേസമയം, തീർത്തും സമാധാനപരമായി നടന്നൊരു പദയാത്രയ്‌ക്കെതിരെ കേസ് എടുക്കുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്തൊരിടത്തും ഒരു പോലീസും കേസ് എടുത്തിട്ടില്ല. സി.പി.എം പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടികൾ മൂലം വലിയ ഗതാഗത തടസ്സമുണ്ടായിട്ടും ഒരു കേസും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അനീഷ്‌കുമാർ ആരോപിച്ചു. 
തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികൾക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിൽ. 
പോലീസ് അറസ്റ്റ് ചെയ്താൽ സുരേഷ് ഗോപിയോടൊപ്പം പദയാത്രയിൽ പങ്കെടുത്ത ആയിരങ്ങളും ജയിലിൽ പോകാൻ തയാറാണ്. എന്തൊക്കെ പ്രതികാര നടപടികൾ സ്വീകരിച്ചാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും, സഹകാരികൾക്ക് പണം തിരിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്നും അനീഷ്‌കുമാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Latest News