Sorry, you need to enable JavaScript to visit this website.

മികച്ച നേട്ടം കരസ്ഥമാക്കി ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫര്‍

ദോഹ- മികച്ച നേട്ടം കരസ്ഥമാക്കി ഖത്തറിലെ മലയാളി ഫോട്ടോ ഗ്രാഫര്‍ വിഷ്ണു ഗോപാല്‍. നേച്വര്‍ ആന്റ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും അഭിമാനകരമായ എന്‍.എച്ച്.എം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് വിഷ്ണു കരസ്ഥമാക്കിയത്. ആനിമല്‍ പോര്‍ട്രെയിറ്റ് വിഭാഗത്തിലാണ് വിഷ്ണുവിന്റെ ചിത്രം ഒന്നാം സ്ഥാനം നേടിയത്. ബ്രസീലിലെ അറ്റ്‌ലാന്റിക് ഫോറസ്റ്റില്‍ നിന്നെടുത്ത സൗത്ത് അമേരിക്കന്‍ ടാപ്പറിന്റെ ഫോട്ടോയാണ് വിഷ്ണുവിന് അവാര്‍ഡ് നേടിക്കൊടുത്തത്.
2023 ലെ അവാര്‍ഡിന് 95 രാജ്യങ്ങളില്‍ നിന്നുള്ള 50,000 എന്‍ട്രികളില്‍ നിന്നാണ്  ചിത്രം തിരഞ്ഞെടുത്തത്.
ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ വിഷ്ണു ഗോപാല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വന്യജീവി ഫോട്ടോഗ്രാഫിയുടെ ലോകത്തെ അതികായകരുമായി വേദി പങ്കിടുക എന്ന വലിയ സ്വപ്നമാണ് സാധ്യമായതെന്നും ഗുരുജനങ്ങളേയും സുഹൃത്തുക്കളേയും നന്ദിയോടെ ഓര്‍ക്കുന്നതായും വിഷ്ണു പറഞ്ഞു.
എന്റെ മാര്‍ഗ്ഗദര്‍ശിയും, വഴികാട്ടിയും സഹോദര തുല്യനുമായ ദിലീപ് അന്തിക്കാടിന് ഈ അവസരത്തില്‍ പത്യേക നന്ദിയും കടപ്പാടും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ 2014ല്‍ ഖത്തറില്‍ ഞങ്ങള്‍ സ്ഥാപിച്ച ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിലെ എന്റെ കൂട്ടുകാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പിന്തുണ എന്നും  പ്രേരകശക്തിയായിരുന്നു.
നാച്വര്‍ കണ്‍സര്‍വേഷന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകുവാന്‍ പ്രധാന കാരണമായ കൂട് നേച്ചര്‍ സൊസൈറ്റിയേയും  കൂട് മാഗസിനേയും ഈ അവസരത്തില്‍ സ്മരിക്കുന്നു.
ഉണ്ണി പുളിക്കല്‍, എസ്. നന്ദ കുമാര്‍, മൂടാടി, പ്രവീണ്‍ പി മോഹന്‍ദാസ്, ഹസീബ്, മഹബൂബ്, സിവീഷ് ശിവരാമന്‍, അഭിലാഷ് ചാക്കോ, അബൂ ബിലാല്‍, രമ്യ വാര്യര്‍ തുടങ്ങിയവര്‍ ഈ അവാര്‍ഡിനുള്ള ഒരുക്കങ്ങളില്‍ ഉടനീളം നല്‍കിയ പിന്തുണയും സ്‌നേഹത്തോടെ സ്മരിക്കുന്നു
എല്ലാറ്റിനുമുപരി ഫോട്ടോഗ്രാഫിയോടുള്ള എന്റെ അമിതമായ താല്‍പര്യത്തെ പ്രോത്സാഹിപ്പിച്ചത്തിന് എന്റെ കുടുംബത്തോടും, കൂട്ടുകാരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്താനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ച വിഷ്ണു ഗോപാല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

 

Latest News