ദോഹ-മികച്ച സേവനത്തിനുള്ള ആഗോള അംഗീകാരം നിലനിര്‍ത്തി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. യാത്രക്കാര്‍ക്ക് മികച്ച സേവനമെന്ന പ്രതിബദ്ധത നിലനിര്‍ത്തിയാണ് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (ബിഎസ്‌ഐ) നിന്ന് ഐഎസ്ഒ 22301 ബിസിനസ് കണ്ടിന്യൂറ്റി മാനേജ്‌മെന്റ് സിസ്റ്റംസ് സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്.
2020ല്‍ ആണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആദ്യമായി ഐഎസ്ഒ 22301 ബിസിനസ് കണ്ടിന്യൂറ്റി മാനേജ്‌മെന്റ് സിസ്റ്റംസ് സര്‍ട്ടിഫിക്കേഷന്‍ നേടിയത്. ഈ ആഗോള അംഗീകാരം വിമാനത്താവളത്തിന്റെ സുസ്ഥിരവും ശക്തവുമായ ബിസിനസ് തുടര്‍ച്ചയും ആസൂത്രണവും പ്രകടമാക്കുന്നു. ബിഎസ്‌ഐയുടെ അംഗീകാരം നേടിയ ലോകത്തിലെ ആദ്യ വിമാനത്താവളങ്ങളിലൊന്നാണ് ഹമദ് എയര്‍പോര്‍ട്ട്.
ഇത് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ സുപ്രധാന നേട്ടമാണ്, കാരണം ഇത് ഞങ്ങളുടെ ശക്തമായ ബിസിനസ്സ് മോഡലിനും മികച്ച വിമാനത്താവളമാകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും അടിവരയിടുന്നു. സമാനതകളില്ലാത്ത യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങള്‍ പരമാവധി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു.
നേട്ടത്തെ കുറിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ആന്‍ഡ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് മൈക്കല്‍ മക്മില്ലന്‍ പറഞ്ഞു