ജയ്പൂര്‍ - കല്യാണങ്ങളുടെയും പ്രദേശിക ഉത്സവങ്ങളുടെയും തിരക്ക് കാരണം രാജസ്ഥാനില്‍ നവംബര്‍ 23ന് നടത്താന്‍ തീരുമാനിച്ചിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി. നിശ്ചയിച്ച തിയ്യതി കഴിഞ്ഞ് രണ്ടാം ദിവസം, അതായത് നവംബര്‍ 25 നാണ് തെരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ മൂന്നിന് വരും. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 23ന് നിരവധി കല്യാണങ്ങളും പ്രാദേശിക ഉത്സവങ്ങളും മറ്റ് പരിപാടികളുമുളളതിനാല്‍ ആണ് തിരഞ്ഞെടുപ്പ് തീയതി മാറ്റിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ്് തീയ്യതി മാറ്റിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പില്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.