ഗസ- ഹമാസിനെതിരേ ഇസ്രയേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ തുറന്ന് ഇന്ത്യ. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഫലസ്തീനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം അറയിച്ചത്.
ഇസ്രായേലും ഹമാസും തമ്മില്‍ ആരംഭിച്ച ആക്രമണം കടുത്ത രീതിയിലാണ് തുടരുന്നത്. ഫലസ്തീനില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇതുവരെയായി 3600 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്.