Sorry, you need to enable JavaScript to visit this website.

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും

പത്തനംതിട്ട - മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെയാണ് (32)ശിക്ഷിച്ചത്. അടൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.സമീറാണ് വിധി പ്രസ്താവിച്ചത്. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതി തുക അടയ്ക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി അധികം കഠിന തടവ് അനുഭവിക്കണം. പ്രതി തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. വിവിധ അഞ്ചു വകുപ്പുകളിലായി 20 വര്‍ഷം വെച്ചാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നതുകൊണ്ട് മൊത്തം 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. 2021 ല്‍ അടൂര്‍ സി.ഐ. ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് അന്വേഷിച്ചത്.

 

Latest News