Sorry, you need to enable JavaScript to visit this website.

യൂണിഫോമില്‍ ഫലസ്തീന്‍ നിറം, ഇസ്രായിലിനെ കളിയാക്കി പോസ്റ്റ്; പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു

ഒട്ടാവ- യൂണിഫോമില്‍ ഫലസ്തീന്‍ അനുകൂല നിറങ്ങള്‍ ധരിച്ചതിന് കനേഡിയന്‍ വിമാന കമ്പനി പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ കാനഡയാണ് മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ബി 787 വിമാനത്തിലെ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ടൊറണ്ടോ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിനെക്കുറിച്ചുള്ള പൈലറ്റിന്റെ അശ്ലീല കമന്റുകള്‍ അടങ്ങിയ സോഷ്യല്‍ മീഡിയ പോസ്റ്റുകളും നടപടിക്ക് കാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  കഴിഞ്ഞ ദിവസം മുതല്‍ പൈലറ്റിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി എയര്‍ കാനഡ വക്താവ് പീറ്റര്‍ ഫിറ്റ്‌സ്പാട്രികിനൈ ഉദ്ധരിച്ച് ദി ടൊറണ്ടോ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സോഷ്യല്‍ മീഡിയയിലെ ഈ വ്യക്തിയുടെ അഭിപ്രായങ്ങളും പോസ്റ്റുകളും  എയര്‍ കാനഡയുടെ വീക്ഷണങ്ങളെ ഒരു തരത്തിലും പ്രതിനിധീകരിക്കാത്തതിനാലാണ് നടപടിയെന്നും ഫിറ്റ്‌സ്പാട്രിക് പറഞ്ഞു. എയര്‍ കാനഡയിലെ ജീവനക്കാരനായിരിക്കെ ഇത്തരം കാര്യങ്ങളില്‍ പരസ്യമായി സംസാരിക്കാന്‍ അനുവാദമില്ല.
പൈലറ്റിന്റെ പോസ്റ്റിനെ അപലപിച്ച എയര്‍ കാനഡ വിഷയം വളരെ ഗൗരവത്തോടെ വിശകലനം ചെയ്യുകയാണെന്ന് പറഞ്ഞു.
ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
അതിനിടെ, ഹമാസിനെതിരായ ഇസ്രായിലിന്റെ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നു.  ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലു പതിയിരുന്ന് ആക്രമണത്തിലും ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും  2,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 50 പേരെ കാണാതാവുകയോ ബന്ദികളാക്കുകയോ ചെയ്തതായും ഇസ്രായില്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു,

 

Latest News