നാഗ്പൂര്‍- വരാനിരിക്കുന്ന നവരാത്രി ഉത്സവത്തില്‍ സ്ത്രീകള്‍ ധാരളമായി പങ്കെടുക്കുന്ന 'ഗര്‍ബ, ദണ്ഡിയ' പരിപാടികളിലേക്ക് പ്രവേശനം നല്‍കുന്നതിനു മുമ്പ് ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന വി.എച്ച്.പി.
മഹാരാഷ്ട്രയില്‍ ഈ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും ഹിന്ദുമതത്തില്‍ വിശ്വാസമില്ലാത്തവരെ വിലക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഈ പരിപാടികളില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും അത് തടയേണ്ടത് ആവശ്യമാണെന്നും
വിഎച്ച്പി മഹാരാഷ്ട്ര-ഗോവ ഷേത്ര മന്ത്രി ഗോവിന്ദ് ഷെന്‍ഡെ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. 'ഗര്‍ബ', 'ദണ്ഡിയ' എന്നിവ ആരാധനയുടെ രൂപങ്ങളാണെന്നും വിനോദം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളും സ്ത്രീകളും കുടുംബങ്ങളും വലിയ തോതില്‍ പങ്കെടുക്കുന്ന പരിപാടികളാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംഘാടകര്‍ നവരാത്രി ആഘോഷിക്കുന്നവരുടെ നെറ്റിയില്‍ 'തിലകം' ചാര്‍ത്തണമെന്നും കൈത്തണ്ടയില്‍ കലവ' (ഹിന്ദുക്കള്‍ ധരിക്കുന്ന ചുവന്ന പുണ്യ നൂല്‍) കെട്ടണണമെന്നും പ്രവേശനത്തിനു മുമ്പ് അവര്‍ക്ക് ഗോ മൂത്രം കുടിക്കാന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഭഗവദ് ഗീതയിലോ ഹിന്ദുമതത്തിലോ വിശ്വാസമില്ലാത്തവര്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ ഗര്‍ബ പരിപാടികളില്‍ എത്തുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാണാറുണ്ടെന്ന് വിഎച്ച്പി നേതാവ് ആരോപിച്ചു.
ഹിന്ദു ധര്‍മ്മത്തില്‍ വിശ്വാസമില്ലാത്തവരെ ഗര്‍ബ പരിപാടികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഗര്‍ബ സംഘാടകരോടും പ്രാദേശിക ഭരണകൂടത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു.
ആധാര്‍ കാര്‍ഡ് മുഖേനഐഡന്റിറ്റി പരിശോധിച്ചതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് അദ്ദേഹം ഗാര്‍ബ സംഘാടകരോട് ആവശ്യപ്പെട്ടു.
ഒക്‌ടോബര്‍ 15 മുതല്‍ 23 വരെയുള്ള ഒമ്പത് ദിവസത്തെ നവരാത്രി ഉത്സവത്തില്‍ അവതരിപ്പിക്കുന്ന ഗുജറാത്തി നാടോടി നൃത്തമാണ് ഗര്‍ബ. വര്‍ണ്ണാഭമായ കോലുകള്‍ ഉപയോഗിച്ച് അവതരിപ്പിക്കുന്ന മറ്റൊരു നാടോടി നൃത്തരൂപമാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ദണ്ഡിയ.
ഹിന്ദു സ്ത്രീകളെ പ്രണയിച്ച് വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്താന്‍ മുസ്ലീംകള്‍ ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപിക്കാന്‍ വലതുപക്ഷ സംഘടനകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്'.