ലഖ്‌നൗ - സരയു നദിയിലിറങ്ങി ഡാൻസ് റീൽ ചിത്രീകരിച്ചതിന് യുവതിക്കെതിരെ കേസെടുത്ത് യു.പി പോലീസ്. പുണ്യനദിയായ സരയുവിനെ അനാദരിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് പോലീസ് കേസെടുത്തത്.
'ജീവൻ മേ ജാനേ ജാനാ' എന്ന ബോളിവുഡ് ഗാനത്തിനൊപ്പം യുവതി ചുവട് വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വിശ്വാസികൾ യുവതിക്കെതിരെ രംഗത്തുവരികയായിരുന്നു. സരയു പുണ്യനദിയാണെന്നും ഇത്തരം ചിത്രീകരണങ്ങൾ നദിയിൽ നടത്തുന്നത് ആചാര ലംഘനമാണെന്നും പറഞ്ഞ് ചിലർ രൂക്ഷ പ്രതികരണങ്ങൾ ഉയർത്തിയതോടെയാണ് പോലീസ് കേസെടുത്തത്.