തെല്‍അവീവ്- ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് 169 ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
പ്രതിരോധ സേനയിലെ 169 സൈനികരുടെ കുടുംബങ്ങളെ തങ്ങള്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ 60 പേരുടെ കുടുംബങ്ങളെയും ബന്ധപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസമായി ഫലസ്തീനികളുടെ പുതിയ നുഴഞ്ഞുകയറ്റങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട തോക്കുധാരികളുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇത് പ്രദേശത്തെ പോരാട്ടത്തിന്റെ വ്യാപ്തി കാണിക്കുന്നതാണെന്നും ഹഗാരി പറഞ്ഞു.
അവര്‍ പ്രദേശം കീഴടക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ആക്രമണം നടത്തി ഗാസയിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും ആക്രമണം തുടരുന്നവരുണ്ട്. കഴിഞ്ഞ ദിവസം 18 ഭീകരരെ വധിച്ചു-സൈനിക വക്താവ് പറഞ്ഞു.
ഇസ്രായില്‍ അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ച ആക്രമണമാണ് ശനിയാഴ്ച ഹമാസ് നടത്തിയത്. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍
കുറഞ്ഞത് 1,200 പേര്‍ കൊല്ലപ്പെട്ടതായി സ്ഥ്രിരീകരിച്ചത്.
ഗാസയില്‍ ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇസ്രായില്‍ തുടരുന്ന വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും ഇതുവരെ 1,055 പേര്‍ കൊല്ലപ്പെട്ടു.
Watch: Israelis bury a soldier killed in the recent #Hamas attack.#Israel https://t.co/SZ6AL86vk2 pic.twitter.com/L46Djw1w8D
— Al Arabiya English (@AlArabiya_Eng) October 11, 2023