ബംഗളൂരു-ആളുകളുടെ അഭിപ്രായങ്ങള്‍ വായിച്ചുരസിക്കാന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍.
ലിവ് ഇന്‍ പങ്കാളിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തതിന് സഞ്ജയ് കുമാര്‍ എന്ന 26 കാരനാണ് ബംഗളൂരുവില്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
സഞ്ജയ് കുമാര്‍ 24 കാരിയായ കാമുകിയുമായി കുറച്ചുകാലമായി ലിവ്ഇന്‍ ബന്ധത്തിലായിരുന്നു. പത്താം ക്ലാസ് മുതല്‍ പരസ്പരം അറിയുന്നവരാണ് തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശികളായ ഇരുവരും. വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കാമുകിയുടെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ ലഭിക്കുന്ന കമന്റുകള്‍ വായിച്ചാണ് ഇയാള്‍ ആനന്ദം കണ്ടെത്തിയതെന്ന് ചോദ്യം ചെയ്യലിന് ശേഷം പോലീസ് പറഞ്ഞു. ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ ആരോ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിച്ച് സഞ്ജയ് കുമാറിനൊപ്പം എത്തിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 420 (വഞ്ചന, വഞ്ചനക്ക് പ്രേരണ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ആ ഫോട്ടോകള്‍ അപ് ലോഡ് ചെയ്തയാളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടാണ് കണ്ടെത്തിയത്. ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്ത അക്കൗണ്ട് ഉടമയുടെ വിശദാംശങ്ങളും ലഭിച്ചതോടെ ഇത് യുവതിയുടെ കാമകന്റെ വേലയാണെന്ന് പോലീസിനു മനസ്സിലായി.
തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.