ഭിന്നശേഷിക്കാരനായ ഈ കൊച്ചുകുഞ്ഞിന്റെ ഉറക്കം കാലിത്തൊഴുത്തിലാണ്, എന്തിനാണ് സര്‍ക്കാര്‍ ഈ പാവത്തെ പറഞ്ഞു പറ്റിച്ചത്

തിരുവനന്തപുരം - അധികൃതര്‍ പറഞ്ഞു പറ്റിച്ചതിനെ തുടര്‍ന്ന് ലൈഫ് പദ്ധതിയിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരനായ പന്ത്രണ്ട് വയസ്സുകാരന്‍ കുടംബത്തോടൊപ്പം അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തില്‍. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിന്റെ ദുരവസ്ഥ. കഴിഞ്ഞ ആറുമാസമായി ഭിന്നശേഷിക്കാരനായ ഈ കുഞ്ഞ് അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. 
ലൈഫ് പദ്ധതിയില്‍ വീട് നല്‍കാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര കുടംുബം പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവര്‍ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് ഇവര്‍ പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി.കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകി എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ പറ്റിക്കുന്നത്.

 

 

 

Latest News