കൊച്ചി - മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മോശം അനുഭവമുണ്ടായെന്ന പരാതിയുമായി മലയാളത്തിലെ യുവനടി ദിവ്യ പ്രഭ. എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെതിരെയാണ് നടി കൊച്ചി പോലീസിൽ പരാതി നൽകിയത്.
തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന ആൾ മദ്യലഹരിയിൽ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇക്കാര്യം എയർ ഇന്ത്യ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും തന്നെ സീറ്റ് മാറ്റിയിരുത്തിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ലെന്നും നടി ദിവ്യ പ്രഭ കുറ്റപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പോലീസിൽ പരാതി നൽകിയ ശേഷം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തിൽ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.