ബെംഗളുരു-ബെംഗളൂരു നഗരത്തില്‍ താമസ സൗകര്യം കണ്ടെത്തുക അത്ര എളുപ്പമല്ലന്ന് തെളിയിക്കുന്ന നിരവധി വാര്‍ത്തള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ, നോ ബ്രോക്കര്‍ ആപ്പില്‍ ലിസ്റ്റ് ചെയ്ത ഒരു ബെംഗളൂരു അപ്പാര്‍ട്ട്മെന്റിന്റെ പരസ്യം വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കഷ്ടിച്ച് ഒരു ചെറിയ കട്ടില്‍ മാത്രം ഇടാന്‍ സൗകര്യമുള്ള ഒരു കുഞ്ഞു മുറിയും ഒരു കട്ടിലുമാണ് വാടകയ്ക്ക് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പരിമിതമായ സൗകര്യത്തിന്റെ മാസവാടകയാണ് അമ്പരിപ്പിക്കുന്നത്. ആയിരമോ രണ്ടായിരമോ അല്ല, 12,000 രൂപ. ഈ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളില്‍ ചര്‍ച്ചയായത്.
അമിതമായി മാസ വാടക ഈടാക്കികൊണ്ടുള്ള ഈ പരസ്യത്തിന് വലിയ വിമര്‍ശനവും പരിഹാസവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. 5,000 രൂപ കൊടുത്താല്‍ ഇതിലും സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ മുറി കിട്ടുമെന്നായിരുന്നു സാമൂഹിക മാധ്യമ ഉപഭോക്താക്കളില്‍ ചിലര്‍ ചൂണ്ടികാണിച്ചത്. ഇത് ടോയ്ലറ്റിനെ കിടപ്പുമുറി ആക്കി മാറ്റിയതാണോ എന്നായിരുന്നു മറ്റൊരാള്‍ പരിഹാസരൂപേണ കുറിച്ചത്. യഥാര്‍ത്ഥത്തിലുള്ള ബെഡ്-റൂം ഇതാണോ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. പരിഹാസങ്ങള്‍ക്കും