ജിദ്ദ - മീഡിയയുമായി ബന്ധപ്പെട്ട നാലു മേഖലകളില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ മാനവശേഷി വികസന നിധിയും മീഡിയ മന്ത്രാലയത്തിനു കീഴിലെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്ററും ധാരണാപത്രം ഒപ്പുവെച്ചു. ഡിജിറ്റല്‍ ഉള്ളടക്ക വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രാപ്തരാക്കാനും ശേഷികള്‍ പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ധാരണാപത്രം മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹിയുടെയും മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരിയുടെയും മാനവശേഷി വികസന നിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാമില്‍ അല്‍റയ്യാന്റെയും സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. ഡിജിറ്റല്‍ അഡ്വര്‍ട്ടൈസിംഗ്, ഡിജിറ്റല്‍ ഗെയിമുകള്‍, ഡിജിറ്റല്‍ വീഡിയോ, ഡിജിറ്റല്‍ ഓഡിയോ എന്നീ നാലു പ്രധാന മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കി പൊതുലക്ഷ്യങ്ങള്‍ കൈവരിക്കാനും ശ്രമങ്ങള്‍ ഏകീകരിക്കാനും ധാരണാപത്രം അനുശാസിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)