റിയാദ്-ഗാസയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ (ഒഐസി) അടിയന്തര മന്ത്രിതല യോഗം വിളിക്കാന്‍ സൗദി അറേബ്യ ആഹ്വാനം ചെയ്തു.
ഫലസ്തീന്‍ ജനതക്കെതിരായ ഇസ്രായില്‍ സൈനിക ആക്രമണത്തെ ഒഐസി ജനറല്‍ സെക്രട്ടേറിയറ്റ് അപലപിച്ചിട്ടുണ്ട്.
ഇസ്രായില്‍ അധിനിവേശം തുടരുന്നതും അന്താരാഷ്ട്ര പ്രമേയങ്ങള്‍ പാലിക്കാത്തതുമാണ് അസ്ഥിരതയുടെ പ്രധാന കാരണമെന്് ഒ.ഐ.സി ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ ജനത, അവരുടെ ഭൂമി, പുണ്യസ്ഥലങ്ങള്‍, അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവയോടൊപ്പമാണ് ഫലസ്തീനികള്‍ക്കെതിരെ ദൈനംദിന ആക്രമണങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നതെന്നും ഒ.ഐ.സി ആരോപിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)