ന്യൂദല്‍ഹി- നൊബേല്‍ ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍ അന്തരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ചു. റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് പ്രൊഫ. സെന്‍ സ്ഥാപിച്ച പ്രതിചി ട്രസ്റ്റ് സ്ഥിരീകരിച്ചു.
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവ് ക്ലോഡിയ ഗോള്‍ഡിന്റേതെന്ന് അവകാശപ്പെടുന്ന എക്‌സിലെ ഒരു പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് പ്രൊഫ. സെന്‍ അന്തരിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നൊബേല്‍ സമ്മാന ജേതാവിന്റെ മരണവാര്‍ത്ത വ്യാജമാണെന്ന് കുടുംബവും സ്ഥിരീകരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇത് തന്റെ എക്‌സ് അക്കൗണ്ടല്ലെന്നും ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ടോമാസോ ഡെബനെഡെറ്റി സൃഷ്ടിച്ച തട്ടിപ്പ് അക്കൗണ്ടാണെന്നും ക്ലോഡിയ ഗോള്‍ഡിന്‍ എക്‌സില്‍ പ്രതികരിച്ചു.
'അത് വ്യാജ വാര്‍ത്തയാണ്. കേംബ്രിഡ്ജിലെ ഞങ്ങളുടെ കുടുംബവീട്ടില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരാഴ്ച ചെലവഴിച്ചു. അദ്ദേഹം തികച്ചും സുഖമായിരിക്കുന്നു. ആഴ്ചയില്‍ രണ്ട് കോഴ്‌സുകള്‍ പഠിപ്പിക്കുന്നു. എല്ലായ്‌പ്പോഴും എന്നപോലെ ആരോഗ്യവാനാണ്- അമര്‍ത്യസെന്നിന്റെ മകള്‍ നന്ദന ദേവ് സെന്‍ പിടിഐയോട് പറഞ്ഞു.