തിരുവനന്തപുരം- സോളാർ കേസിൽ മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ തന്നോട് പ്രതികാരം തീർക്കുകയായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭയിലേക്ക് തിരിച്ചുവരാൻ കഴിയാതിരുന്ന ഗണേഷ് കുമാർ വിരോധം തീർക്കുകയായിരുന്നുവെന്നും കമ്മീഷനിൽ ഹാജരാക്കിയ സരിതയുടെ കത്തിൽ നാലു പേജുകൾ പിന്നീട് ഗണേഷ് കുമാറിന്റെ പ്രേരണയാൽ എഴുതിചേർക്കുകയായിരുന്നുവെന്നും ഉമ്മൻ ചാണ്ടി കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി.
അതേസമയം, ഇത് തെറ്റാണെന്നും കത്തെഴുതാൻ ആരും പ്രേരണ നൽകിയിട്ടില്ലെന്നും സരിത എസ് നായർ വ്യക്തമാക്കി. സ്വയം എഴുതിയ കത്താണെന്നും തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും കത്തിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഉമ്മൻ ചാണ്ടി ഇങ്ങിനെ പറയുന്നതെന്നും സരിത പറഞ്ഞു.