Sorry, you need to enable JavaScript to visit this website.

ഇസ്രായിലില്‍ 1500 ഹമാസ് പോരാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് സൈന്യം

തെല്‍അവീവ്- ഇസ്രായിലില്‍ 1500 ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സൈന്യം അവകാശപ്പെട്ടു. വ്യോമാക്രമണത്തിലൂടെ ഫലസ്തീന്‍ പ്രദേശമായ ഗാസ തകര്‍ത്തു കൊണ്ടിരിക്കെയാണ്
ഗാസ മുനമ്പിന് ചുറ്റും  1,500 ഓളം ഹമാസ് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സൈന്യം വെളിപ്പെടുത്തിയത്. 'ഗാസയുമായുള്ള അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ നിയന്ത്രണം  പുനഃസ്ഥാപിച്ചുവെന്നും സൈനിക വക്താവ് റിച്ചാര്‍ഡ് ഹെക്റ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ രാത്രി മുതല്‍ ആരും ഇസ്രായിലിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് അറിയാമെങ്കിലും നുഴഞ്ഞുകയറ്റങ്ങള്‍ ഇപ്പോഴും സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിക്ക് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും ഒഴിപ്പിക്കല്‍ സൈന്യം ഏതാണ്ട് പൂര്‍ത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി പ്രദേശത്ത് 35 ബറ്റാലിയനുകളെ വിന്യസിച്ചിട്ടുണ്ട്.  ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി  അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ ഹമാസ് പോരാളികള്‍ റോക്കറ്റാക്രമണം നടത്തുകയും അതിര്‍ത്തി വേലികള്‍ ഭേദിച്ച് ചെയ്തതിനെ തുടര്‍ന്ന്  ഇസ്രായിലില്‍ 900 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കകുയം ചെയ്തിരുന്നു.
ഇതിന് മറുപടിയായി ഇസ്രായില്‍ ഗാസ മുനമ്പില്‍ അതിന്റെ ഏറ്റവും വലിയ വ്യോമാക്രമണം തുടരുകയാണ്. ഗാസയില്‍ സ്ത്രീകളും കുട്ടികളുമടക്കം 687 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച നേരം പുലരുന്നതിന് മുമ്പ്, ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് ലക്ഷ്യങ്ങളാണെന്ന് പറഞ്ഞതിനെ ആക്രമിച്ചു, പ്രത്യേകിച്ച് റിമാല്‍ സമീപപ്രദേശങ്ങളിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും.

ഇസ്രായേല്‍ വ്യോമാക്രമണം അയല്‍പക്കങ്ങളെ മുഴുവന്‍ നശിപ്പിക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ മരിക്കുകയോ വീടില്ലാത്തവരോ ആയിത്തീര്‍ന്നുവെന്ന് അല്‍ അറബിയ, അല്‍ ഹദത്ത് സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News