Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ അശ്ലീല വിഡിയോ കണ്ട പ്രവാസി ഭാര്യയേയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു

കപുര്‍ത്തല- ഭാര്യയുടെ അശ്ലീല വിഡിയോ കണ്ട പ്രവാസി യുവാവ് നാട്ടില്‍ തിരിച്ചെത്തിയ രാത്രി തന്നെ ഭാര്യയേയും രണ്ടു മക്കളേയും ജീവനോടെ ചുട്ടു കൊന്ന് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ കല സംഘിയാനില്‍ വ്യാഴാഴ്ചയാണ് സംഭവം. 35കാരനായ കുല്‍വീന്ദര്‍ സിങ് ജോര്‍ദാനിലാണ് ജോലി ചെയ്തിരുന്നത്. ഒരു അയല്‍ക്കാരന്‍ കുല്‍വീന്ദറിന്റെ ഭാര്യയുടെ അശ്ലീല വിഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയ്ല്‍ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഈ വിഡിയോ കാണിച്ച് വഴങ്ങാന്‍ ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഒടുവില്‍ ഈ വിഡിയോ പ്രതി കുല്‍വീന്ദറിനു അയച്ചു കൊടുക്കുകയായിരുന്നു. ഇതുകണ്ട പ്രത്യാഘാതത്തിലാണ് കുല്‍വീന്ദര്‍ കടുംകൈ ചെയ്തത്.

ജോര്‍ദാനില്‍ നിന്ന് ദുബയ് വഴി ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കുല്‍വീന്ദര്‍ നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ സംഭവം പുറത്തറിയുന്നത് വ്യാഴാഴ്ച പുലര്‍ച്ചെ 4.30നാണ്. മുറിയില്‍ കയറിയ കുല്‍വീന്ദര്‍ തന്റെ മേലിലും ഭാര്യയുടേയും രണ്ടു മക്കളുടേ മേലിലും പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. കുല്‍വീന്ദറും വീട്ടിനുള്ളില്‍ വച്ചു തന്നെ മരിച്ചു. അഞ്ചും എട്ടും വയസ്സുള്ള ഇവരുടെ രണ്ടു മക്കളും  80 ശതമാനത്തിലേറെ പൊള്ളലേറ്റ കുല്‍വീന്ദറിന്റെ ഭാര്യയും ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.

തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന കുല്‍വീന്ദറിന്‍രെ അമ്മയും സഹോദരിയും സംഭവം അറിഞ്ഞില്ല. കുല്‍വീന്ദറിന്റെ മുറിയില്‍ നിന്ന് പുക പുറത്തു വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. സംഭവത്തില്‍ പ്രദേശവാസികളായ നാലു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മുഖ്യ പ്രതി ഈ വിഡിയോ തന്റെ സുഹൃത്തുക്കളുമായും പങ്കുവച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് അശ്ലീല വിഡിയോ ചിത്രീകരിച്ചതെന്ന് പോലീസ് പറയുന്നു. ഇതുപയോഗിച്ച് യുവതിയെ പ്രതികള്‍ ഭീഷണിപ്പെടുത്തി വരികയായിരുന്നു.

Latest News