ബെംഗളൂരു- കര്‍ണാടകത്തില്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ. പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടിവിടുന്നു. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ മണ്ഡലം മുന്‍ എം.എല്‍.എ.യായ പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരാനുള്ള താത്പര്യമറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരെക്കണ്ടു. ഒക്ടോബര്‍ 20-ന് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.
മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിരിയൂരില്‍ മത്സരിച്ചെങ്കിലും ആസൂത്രണവകുപ്പ് മന്ത്രി ഡി. സുധാകറിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. ഇതില്‍ പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പി. മുന്‍ എം.എല്‍.എ. രാമണ്ണ എസ്. ലമാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ എസ്.ടി. സോമശേഖറും കോണ്‍ഗ്രസിലേക്കെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇവര്‍ക്കുപിന്നാലെയാണ് പൂര്‍ണിമയുടെ നീക്കം