ലോകത്തിന്റെ സകല സ്പന്ദനങ്ങളും തിരിച്ചറിയാനാവുമെന്ന അഹങ്കാരമുണ്ടായിരുന്ന ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മൊസാദിനേയും ബുള്‍ഡോസറുകളും ഹാംഗ് ഗ്ലൈഡറുകളും മോട്ടോര്‍ ബൈക്കുകളും ഉപയോഗിച്ച് ഏത് ആക്രമണവും നേരിടുമെന്ന് പ്രതീക്ഷിച്ച മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൈന്യത്തേയും ഫലസ്തീനിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ഹമാസ് എങ്ങനെയാണ് കബളിപ്പിച്ചത്.
1973-ല്‍ അറബ് സൈന്യവുമായുണ്ടായ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ പ്രതിരോധത്തിലുണ്ടായ ഏറ്റവും മോശമായ രണ്ടുവര്‍ഷക്കാലം തങ്ങളുടെ സൈനിക പദ്ധതികള്‍ മറച്ചുവെക്കാനും ഇസ്രായേലിനെതിരെ യുദ്ധമുണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താനും ഹമാസിന് സാധിച്ചതാണ് അവര്‍ക്ക് ആദ്യ ആക്രമണത്തിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ വഴിയൊരുക്കിയത്.
അരനൂറ്റാണ്ടു മുമ്പ് ഈജിപ്തും സിറിയയും ഇസ്രായേലിനെ ഞെട്ടിക്കുകയും പോരാടുകയും ചെയ്തതിന് ശേഷമുള്ള ഏറ്റവും ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളാണ് ഹമാസ് നടത്തിയത്. അതിജീവനത്തിന്റെ ഭാഗമായി ഒരു പോരാട്ടത്തിന് തയ്യാറല്ലെന്ന ധാരണയാണ് ഹമാസ് ഇസ്രായേലിന് നല്‍കിയത്.
യഹൂദരുടെ ശാബത്ത് ദിനം കൃത്യമായി തെരഞ്ഞെടുത്ത് നടത്തിയ ആക്രമണം തങ്ങളെ പിറകിലാക്കിയെന്ന് ഇസ്രായേലും സമ്മതിക്കുന്നുണ്ട്. ഇസ്രായേല്‍ പട്ടണങ്ങളിലേക്ക് ഇരച്ചുകയറിയ ഹമാസ് പോരാളികള്‍ 700 ഇസ്രായേല്യരേയാണ് കൊലപ്പെടുത്തിയത്. ഡസന്‍ കണക്കിന് പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് ഗസയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാനൂറിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഇത് തങ്ങളുടെ 9/11 ആണെന്നാണ് ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് മേജര്‍ നിര്‍ ദിനാര്‍ പറഞ്ഞത്. തങ്ങളെയവര്‍ അത്ഭുതപ്പെടുത്തിയെന്നും വ്യോമ, കര, നാവിക മേഖലകളില്‍ നിന്നും വളരെ വേഗത്തിലാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വിശദമാക്കുന്നു.
ഇസ്രായേലിന്റെ സൈനിക ശക്തിയും കഴിവുകളും പരിഗണിക്കാതെ തന്നെ തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തി ഫലസ്തീനികള്‍ക്ക് ഉണ്ടെന്നാണ് ആക്രമണം കാണിക്കുന്നതെന്ന് ലെബനനിലെ ഹമാസ് പ്രതിനിധി ഒസാമ ഹംദാനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന്റെ തയ്യാറെടുപ്പുകളിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്ന് ഗസയില്‍ അവര്‍ മോക്ക് ഇസ്രായേലി സെറ്റില്‍മെന്റ് നിര്‍മ്മിച്ചു അവിടെ അവര്‍ സൈനിക ലാന്‍ഡിംഗും അത് ആക്രമിക്കാനും പരിശീലിച്ചുവെന്നതാണ്. ഇസ്രായേല്‍ ഇതൊക്കെ കണ്ടിട്ടുപോലും അവര്‍ക്കതിന്റെ ഗൗരവം തിരിച്ചറിയാന്‍ സാധിക്കാതെ പോയി.
രണ്ട് ദശലക്ഷത്തിലധികം പേര്‍ താമസിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ ഗസയിലെ തൊഴിലാളികള്‍ക്ക് അതിര്‍ത്തിക്കപ്പുറത്ത് ജോലിയുണ്ടെന്നും യുദ്ധം ആരംഭിക്കാന്‍ താത്പര്യമില്ലെന്നും ഉറപ്പാക്കി അത് ഇസ്രായേലിനെ ബോധ്യപ്പെടുത്താന്‍ ഹമാസ് ശ്രമിച്ചു. ഇസ്രായേലിനെതിരായ സൈനിക സാഹസികതയ്ക്ക് തയ്യാറല്ലെന്ന പ്രതിച്ഛായ കെട്ടിപ്പടുക്കാനും ഹമാസിന് സാധിച്ചു.
2021-ലെ ഹമാസുമായുള്ള യുദ്ധത്തിന് ശേഷം ആയിരക്കണക്കിന് പെര്‍മിറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ നല്‍കി ഗസയില്‍ സാമ്പത്തിക സ്ഥിരതയുടെ അടിസ്ഥാന തലം നല്‍കാന്‍ ഇസ്രായേല്‍ ശ്രമം നടത്തി. ഗസക്കാര്‍ക്ക് ഇസ്രായേലിലോ വെസ്റ്റ് ബാങ്കിലോ ജോലി ചെയ്യാനാവുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തി. അവിടെ നിര്‍മ്മാണം, കൃഷി അല്ലെങ്കില്‍ സേവന ജോലികള്‍ക്കെല്ലാം ഗസയിലേതിനേക്കാള്‍ പത്തിരയിട്ടിയായിരുന്നു ഇസ്രായേലിലെ കൂലി.
അവര്‍ ജോലിക്ക് വരുന്നതും ഗസയിലേക്ക് പണം കൊണ്ടുവരുന്നതും ഒരു പരിധിവരെ ശാന്തത സൃഷ്ടിക്കുമെന്ന് തങ്ങള്‍ വിശ്വസിച്ചുവെന്നും അത് തെറ്റായിപ്പോയെന്നും ' മറ്റൊരു ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു.
ഇസ്ലാമിക് ജിഹാദ് എന്നറിയപ്പെടുന്ന ഗസ ആസ്ഥാനമായുള്ള മറ്റൊരു ഇസ്ലാമിക സായുധ സംഘം ആക്രമണങ്ങളോ റോക്കറ്റ് ആക്രമണങ്ങളോ ആരംഭിച്ചപ്പോഴും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ തന്ത്രങ്ങളുടെ ഭാഗമായി ഇസ്രായേലിനെതിരായ സൈനിക നടപടികളില്‍ നിന്ന് ഹമാസ് വിട്ടുനിന്നു.
ഹമാസ് സംയമനം പ്രകടമാക്കിയത് ചില പിന്തുണക്കാരില്‍ നിന്ന് പൊതു വിമര്‍ശനത്തിന് ഇടയാക്കി. ഹമാസിന് സാമ്പത്തിക ആശങ്കകളുണ്ടെന്ന ധാരണ വീണ്ടും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു അത്.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും അദ്ദേഹത്തിന്റെ ഫതഹ് ഗ്രൂപ്പിന്റെയും നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ ഹമാസിനെ പരിഹസിക്കുന്നവരുണ്ട്. 2022 ജൂണില്‍ പ്രസിദ്ധീകരിച്ച ഒരു ഫതഹ് പ്രസ്താവനയില്‍ ഹമാസ് നേതാക്കള്‍ അറബ് തലസ്ഥാനങ്ങളിലേക്ക് പലായനം ചെയ്ത് 'ആഡംബര ഹോട്ടലുകളിലും വില്ലകളിലും' താമസിക്കാന്‍ തങ്ങളുടെ ജനങ്ങളെ ഗസയിലെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ആരോപിച്ചു.
ഗസയിലെ പ്രസ്ഥാനത്തിന്റെ നേതാവ് യഹ്യ അല്‍-സിന്‍വാര്‍ 'യഹൂദന്മാരെ കൊല്ലുന്നതിനുപകരം' ഗസ കൈകാര്യം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നുവെന്ന് ഇസ്രായേല്‍ വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടെന്ന് രണ്ടാമത്തെ ഇസ്രായേലി സുരക്ഷാ സ്രോതസ്സ് പറഞ്ഞു. അതേസമയം, സൗദി അറേബ്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള കരാറിലേക്ക് ഇസ്രായേല്‍ മുന്നോട്ട് വന്നതോടെ ഹമാസില്‍ നിന്ന് ഇസ്രായേല്‍ ശ്രദ്ധ തിരിച്ചു.
ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറാനും നിരീക്ഷിക്കാനുമുള്ള തങ്ങളുടെ കഴിവില്‍ ഇസ്രായേലിന് പണ്ടേ അഭിമാനമുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ നീക്കത്തിന്റെ ചോര്‍ച്ചകള്‍ തടയുക എന്നതായിരുന്നു പദ്ധതിയുടെ നിര്‍ണായക ഭാഗം. പല ഹമാസ് നേതാക്കള്‍ക്കും പദ്ധതിയെ കുറിച്ച് അറിയില്ലായിരുന്നു. പരിശീലന സമയത്ത് ആക്രമണത്തില്‍ പങ്കെടുത്ത ആയിരം പോരാളികള്‍ക്ക് കൃത്യമായ ഉദ്ദേശത്തെ കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.
കൃത്യമായ ദിവസത്തിലെത്തിയപ്പോള്‍ ഓപ്പറേഷന്‍ നാലായി തിരിക്കുകയും വിവിധ ഓപറേഷനുകള്‍ക്ക് സജ്ജമാക്കുകയും ചെയ്തു.
ഗസയില്‍ നിന്ന് മൂവായിരം റോക്കറ്റുകള്‍ തൊടുത്തുവിട്ടായിരുന്നു ഹമാസിന്റെ ആദ്യ നീക്കം. അത് അതിര്‍ത്തിക്കു മുകളഇലൂടെ ഹാംഗ് ഗ്ലൈഡറുകളോ മോട്ടോര്‍ പിടിപ്പിച്ച പാരാഗ്ലൈഡറുകളുമയുളള നുഴഞ്ഞു കയറ്റമായാണ് ഇസ്രായേല്‍ കരുതിയത്.
ഹാംഗ് ഗ്ലൈഡറുകളിലുള്ള പോരാളികള്‍ നിലത്തിറങ്ങുമ്പോള്‍ നുഴഞ്ഞു കയറ്റം തകര്‍ക്കുന്ന ഉറപ്പുള്ള ഇലക്ട്രോണിക്‌സ് സിമന്റഅ ഭിത്തിയില്‍ എലൈറ്റ് കമാന്‍ഡോ യൂണിറ്റിനെ ആക്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഭൂപ്രദേശം സുരക്ഷിതമാക്കുകയാണ് ആദ്യം ചെയ്തത്.
ഇസ്രായേല്‍ സൈന്യത്തിന്റെ തെക്കന്‍ ഗസ ആസ്ഥാനം ആക്രമിക്കുകയും ആശയവിനിമയം തടത്തപ്പെടുത്തുകയും കമാന്റര്‍മാരെ പരസ്പരം വിളിക്കുന്നതില്‍ ഉദ്യോഗസ്ഥരെ തടയും ചെയ്യുന്നതില്‍ ഹമാസ് വിജയിച്ചു. അവസാന ഭാഗത്ത് ബന്ധികളെ ഗസയിലേക്ക് മാറ്റുന്നതാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യത്തില്‍ ലക്ഷ്യം കൈവരിക്കാനായതായി ഹമാസുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായേലി കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ വെസ്റ്റ്ബാങ്കിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചപ്പോള്‍ തെക്കുഭാഗത്ത് ഗസയ്ക്ക് സമീപം സൈനിക ശക്തി പതിവില്‍ താഴെയായിരുന്നു. ആ സാഹചര്യമാണ് ഹമാസ് മുതലെടുത്തത്.
ഹമാസ് തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറത്തേക്കാണ് വിജയിച്ചതെങ്കിലും അവരെ നശിപ്പിക്കാന്‍ തീരുമാനിച്ച ഇസ്രായേലിനെയാണ് അവര്‍ക്കിനി നേരിടേണ്ടി വരികയെന്ാണ് വാഷിംഗ്്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ മുന്‍ മിഡില്‍ ഈസ്റ്റ് നെഗോഷഅയേറ്റര്‍ ഡെന്നീസ് റോസ് പറഞ്ഞത്.
രഹസ്യാന്വേഷണ സംവിധാനത്തിന്റേയും സൈനിക നീക്കത്തിന്റേയും വന്‍ പരാജയമാണിതെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ഹമാസ് കൂടുതല്‍ ഉത്തരവാദിത്വം പ്രകടമാക്കിയെന്നാണ് ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ ചിലര്‍ തന്നെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നതെന്ന് 2011 ഏപ്രില്‍ മുതല്‍ 2013 വരെയുള്ള നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാനും ഇപ്പോള്‍ ജെറുസലേം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജി ആന്റ് സെക്യൂരിറ്റിയുടെ സീനിയര്‍ ഫെലോയുമായ അമിദ്രോര്‍ പറഞ്ഞു. അത് ശരിയാണെന്ന് തങ്ങള്‍ വിശ്വസിച്ചുവെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു തെറ്റ് ഇനി ആവര്‍ത്തിക്കാന്‍ പോകുന്നില്ലെന്നും ഹമാസിനെ നശിപ്പിക്കുമെന്നുമാണ് അമിദ്രോര്‍ കൂട്ടിച്ചേര്‍ത്തത്.