ന്യൂദല്‍ഹി- നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എ.ബി.പി - സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്.രാജസ്ഥാനിലെ സര്‍വേഫലം പുറത്തുവന്നിട്ടില്ല. മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്ക് മന്ത്രിസഭക്കാണ് സാധ്യതയെന്നും സര്‍വേ പ്രവചിക്കുന്നു.