ന്യൂദല്‍ഹി - ഇസ്രായിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം മാത്രമേ അവിടെ നിന്ന് ഇന്ത്യക്കാരുടെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കഴിയുന്നതും ഒഴിവാക്കണമെന്ന് ഇസ്രായിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യോമസേനയ്ക്കും നാവികസേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കും. യുദ്ധം നീളുന്ന സാഹചര്യമുണ്ടായാല്‍ ഒഴിപ്പിക്കലിന് നടപടി ആലോചിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ പൗരന്മാരുടെ എണ്ണം 300 ആയി. 1590 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇസ്രായില്‍ തിരിച്ചടിച്ചതോടെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 230 കടന്നു.