പ്രസവാവധി നീട്ടാതെ കര്‍ത്തവ്യ നിരതയായി ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ ഔദ്യോഗിക ചുമതലകളിലേക്ക് തിരിച്ചെത്തി. ഓക്‌ലന്റിലെ വീട്ടിലിരുന്ന് ചുമതല വഹിക്കുകയായിരുന്ന പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് എത്തും. 38 കാരിയായ ജസീന്തയ്‌ക്കൊപ്പം ആറാഴ്ച പ്രായമുള്ള മകള്‍ നിവിയും പാര്‍ലമെന്റിലേക്ക് എത്തുമെന്നാണ് വിവരം. കുഞ്ഞിന് വേണ്ട സൗകര്യങ്ങള്‍ പാര്‍ലമെന്റില്‍ ഒരുക്കിക്കഴിഞ്ഞു.
ജൂണ്‍ 21 നാണ് ജസീന്ത പെണ്‍കുഞ്ഞിന് ജ•ം നല്‍കിയത്. പ്രസവത്തിനും പരിചരണങ്ങള്‍ക്കുമായി ആറാഴ്ചയാണ് ജസീന്ത അവധി എടുത്തിരുന്നത്. ഈ സമയത്തു അവര്‍ ചുമതല ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സിന് കൈമാറിയിരുന്നു. എങ്കിലും മന്ത്രിസഭാ രേഖകളും മറ്റും വീട്ടിലിരുന്നു നോക്കിയിരുന്നു.
1856 ന് ശേഷം ന്യൂസിലാന്റ് കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ആര്‍ഡേണ്‍ കഴിഞ്ഞ ഒക്‌ടോബറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജനുവരിയിലാണ് താനും പങ്കാളി കഌര്‍ക്ക് ഗേഫോര്‍ഡും മാതാപിതാക്കളാകാന്‍ പോകുന്നതായി അറിയിച്ചത്. ലോകത്ത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ പ്രസവിക്കുന്ന രണ്ടാമത്തെ വനിതയായിട്ടാണ് ആഡേണ്‍ ഇതോടെ മാറിയത്. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ് ഇക്കാര്യത്തില്‍ ജസീന്തയുടെ മുന്‍ഗാമി. 1990 ല്‍ അവര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഒരു പെണ്‍കുഞ്ഞിന് ജ•ം നല്‍കിയത്.