ബെംഗളൂരു- അത്തിബെല്ലെയില്‍ പടക്കക്കടകള്‍ക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഏഴ് പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരായി തുടരുന്നു. ഗോഡൗണ്‍ ആക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും ഇവിടെ വന്‍തോതില്‍ പടക്കം ശേഖരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കടകള്‍ പ്രവര്‍ത്തിച്ച ഗോഡൗണ്‍ ഉടമയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോഡൗണ്‍ ഉടമയായ അത്തിബെല്ലെ സ്വദേശി രാമസ്വാമി റെഡ്ഢി പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ പടക്കം ഇറക്കുന്നതിനിടെയാണ് ഗോഡൗണില്‍ തീ പടര്‍ന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍പ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പടക്കങ്ങള്‍ തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. അഗ്നിശക്ഷാസേനയുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയപാതയോരത്താണ് അപകടമുണ്ടായത്. തുടര്‍ന്ന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാന്‍ പോലീസ് ഗതാഗതം നിര്‍ത്തിവച്ചു.