ചെന്നൈ- വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍ എസിയായിരിക്കും. പരമാവധി വേഗം 130 കിലോമീറ്ററായിരിക്കും. കോച്ചിന്റെ അന്തിമ മിനുക്ക് പണികള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎഫ് വൃത്തങ്ങള്‍ പറയുന്നു.
വന്ദേഭാരതിന് സമാനമായ ട്രെയിനിന്റെ കളര്‍ ഓറഞ്ച്, ചാരം നിറം എന്നിങ്ങനെയാകും. എന്നാല്‍ വന്ദേഭാരതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ട്രെയിനിന്റെ സവിശേഷതകളും സൗകര്യങ്ങളും. ട്രെയിനിന് മുന്നിലും പിന്നിലുമായി ലോക്കോമോട്ടീവ് ഉണ്ടായിരിക്കും. പതിവ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ലോക്കോമോട്ടാവിന്റെ രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകും. വന്ദേഭാരതിന്റെ ചില ഫീച്ചറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇതിനെ നോണ്‍ എസി വന്ദേഭാരത് എന്ന് വിളിക്കാനാവില്ലെന്നാണ് ഐസിഎഫ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചുരുങ്ങിയ ചെലവില്‍ വന്ദേഭാരത് സൗകര്യമാണ് ലക്ഷ്യമിടുന്നത ചെന്നൈ കോച്ച് ഫാക്ടറി ജിഎം പറഞ്ഞു.