വാന്‍കൂവര്‍- ചെറുവിമാനം തകര്‍ന്ന് കാനഡയില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ അപകടമുണ്ടായത്.
വാന്‍കൂവറില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്ക് ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപം 'പൈപ്പര്‍ പിഎ-34 സെനെക' ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലുള്ള കുറ്റിക്കാട്ടിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്.
മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.