ജറൂസലം- തെക്കന്‍ ഇസ്രായിലില്‍ ഹമാസ് പോരാളികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ മരിച്ച ഇസ്രായിലികളുടെ എണ്ണം നൂറായി. ഇസ്രായില്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചതാണിത്.
അതിശക്തമായ തിരിച്ചടിയാണ് ഇസ്രായില്‍ ഗാസയില്‍ നല്‍കുന്നത്. നഗരത്തിലെ 14നില കെട്ടിടം വ്യോമാക്രമണത്തില്‍ നിലംപരിശായി. ഇരുനൂറിലധികം ഫലസ്തീനികള്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.