ഹെറാത്ത്, അഫ്ഗാനിസ്ഥാന്‍- ശനിയാഴ്ച പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഹെറാത്തില്‍നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) വടക്കുപടിഞ്ഞാറായി മാറിയാണ് പ്രഭവകേന്ദ്രം. 4.6 നും 6.3 നും ഇടയില്‍ തീവ്രതയുള്ള ഏഴ് തുടര്‍ചലനങ്ങള്‍ ഉണ്ടായി.
കെട്ടിടങ്ങളില്‍ നിന്ന് ജനം പുറത്തേക്കോടി. 'ഞങ്ങള്‍ ഓഫീസിലായിരുന്നു, പെട്ടെന്ന് കെട്ടിടം കുലുങ്ങാന്‍ തുടങ്ങി. 45 കാരനായ ഹെറാത്ത് നിവാസി ബഷീര്‍ അഹ്മദ് എഎഫ്പിയോട് പറഞ്ഞു.
'വാള്‍ പ്ലാസ്റ്ററുകള്‍ വീഴാന്‍ തുടങ്ങി, ചുവരുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായി, ചില ഭിത്തികളും കെട്ടിടത്തിന്റെ ഭാഗങ്ങളും തകര്‍ന്നു.'
'എനിക്ക് എന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല, നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു. ഞാന്‍ ഭയന്നിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.