കാഠ്മണ്ഡു - ഇസ്രായിലില്‍ നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരില്‍ 17 നേപ്പാളി പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് നേപ്പാള്‍. ഏഴ് പൗരന്മാര്‍ക്ക് പരിക്കേറ്റതായും നേപ്പാള്‍ സ്ഥിരീകരിച്ചു. ഇസ്രായേലിലെ നേപ്പാള്‍ അംബാസഡര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഹമാസിന്റെ സായുധ വിഭാഗമാണ് ഇസ്രായേലില്‍ റോക്കറ്റ് ആക്രമണമടക്കം നടത്തിയത്. 'ഓപ്പറേഷന്‍ അല്‍അഖ്‌സ ഫ്‌ളഡ്' എന്നാണ് ഇസ്രായേലില്‍ നടത്തുന്ന ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായി 5,000ത്തിലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചതായും ഹമാസ് പറഞ്ഞു.