ലണ്ടന്‍-വനിതാ സഹ പ്രവര്‍ത്തകര്‍ക്കു നേരെ വര്‍ഷങ്ങളായി ലൈംഗികാതിക്രമം നടത്തിയ ഹോസ്പിറ്റല്‍ ജീവനക്കാരന് ജയില്‍ ശിക്ഷ. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്ററിലെ 52-കാരന്‍ ഹെര്‍മാന്‍ഡോ പുനോയാണ് ശിക്ഷ അനുഭവിക്കുക. സഹജീവനക്കാരുടെ പിന്‍ഭാഗത്ത് തല്ലുകയും, ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായിരുന്നു ഈ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റിന്റെ ഹോബി. ഒരു നഴ്സ് 2014-ല്‍ ഇയാള്‍ക്കെതിരെ ഔദ്യോഗികമായി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വിചാരണയില്‍ വ്യക്തമായി. ഇതിന് പകരം തൊഴിലിടത്തിലെ പെരുമാറ്റം മെച്ചപ്പെടുത്താമെന്ന് എംപ്ലോയര്‍ എഴുതി വാങ്ങി വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് മറ്റുള്ള സ്ത്രീ ജീവനക്കാരാണ്. 2012 മുതല്‍ 2021 വരെയുള്ള ഒന്‍പത് വര്‍ഷം അഞ്ച് സ്ത്രീകള്‍ക്കെതിരെ ആശുപത്രിയില്‍ നടന്ന ലൈംഗിക അതിക്രമങ്ങളില്‍ ഒന്‍പത് വര്‍ഷത്തെ ശിക്ഷയാണ് ജൂറി വിധിച്ചത്.
ബേണ്‍ലി ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍, ഇരകളെ സമീപിച്ച് ഇവരെ കയറിപ്പിടിക്കുകയും, പിന്‍ഭാഗത്ത് അടിക്കുകയും ചെയ്യുമായിരുന്നുവെന്ന് വ്യക്തമായി. കൂടാതെ ചില സമയങ്ങളില്‍ പെട്ടെന്ന് ചുംബിക്കുകയും ചെയ്യും. 2021 മാര്‍ച്ചില്‍ സഹജീവനക്കാരിയെ ലൈംഗികമായി അക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതോടെ മറ്റ് നിരവധി ഇരകളും പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.