Sorry, you need to enable JavaScript to visit this website.

എട്ട് സിഖ് യുവാക്കള്‍ കാനഡയില്‍ അറസ്റ്റില്‍

ടൊറന്റോ- തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൈവശംവെച്ച കുറ്റത്തിന് എട്ടു സിഖ് യുവാക്കളെ ബ്രാംപ്ടണില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബ്രാംപ്ടണിലെ ബ്രിസ്ഡേല്‍ ഡ്രൈവിനു സമീപം ഡോണള്‍ഡ് സ്റ്റിവര്‍ട്ട് റോഡില്‍ രണ്ടാം തിയ്യതി രാത്രിയുണ്ടായ വെടിവെയ്പിനെ തുടര്‍ന്നാണ് യുവാക്കള്‍ അറസ്റ്റിലായത്. 

ജഗ്ദീപ് സിംഗ് (22), എകംജോത് റാന്‍ദ്വ (19), മന്‍ജിന്ദര്‍ സിംഗ് (26), ഹര്‍പ്രീത് സിംഗ് (23), റിപന്‍ജോത് സിംഗ് (22), ജപന്‍ദീപ് സിംഗ് (22), രജന്‍പ്രീത് സിംഗ് (21) എന്നിവരാണ് അറസ്റ്റിലായത്. 

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര യുദ്ധം രൂക്ഷമായിരിക്കെയാണ് ബ്രാംപ്ടണില്‍ സിഖ് യുവാക്കള്‍ക്കെതിരെ നടപടി. സിഖ് ഭീകര സംഘടനകള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിനെതിരേ ഇന്ത്യ കടുത്ത ഭാഷയില്‍ രംഗത്തെത്തിയിരുന്നു. ശ്രീലങ്കയും ബംഗ്ലാദേശുമുള്‍പ്പെടെ രാജ്യങ്ങള്‍ കാനഡ ഭീകരരുടെ താവളമായി മാറിയെന്ന വിമര്‍ശനവും ഉന്നയിച്ചു. കഴിഞ്ഞ ദിവസം രണ്ടു സിഖ് സംഘടനകളെ കാനഡ നിരോധിച്ചിരുന്നു.

Latest News