അഹമ്മദാബാദ്- സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മുഹമ്മദ് ഇഖ്ബാലിന്റെ പ്രശസ്തമായ ലബ് പേ ആത്തി ഹേ ദുവാ കവിത ചൊല്ലിയതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ തീവ്രവാദികള്‍ അധ്യാപകനെ കൈകാര്യം ചെയ്തു.
സംഗീത അധ്യാപകനെ മര്‍ദിക്കുന്ന വീഡിയോ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വൈറലായി. പോലീസിന്റെ സാന്നിധ്യത്തിലാണ് മൗലിക് പഥക് എന്ന സംഗീത അധ്യാപകനെ കാവി ഗുണ്ടകള്‍ ആക്രമിക്കുന്നത്. അഹമ്മദാബാദിലെ കലോറെക്‌സ് ഫ്യൂച്ചര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന പഥക്കിനെ എബിവിപി, ബജ്‌രംഗ് ദള്‍ എന്നിവയുടെ 5-7 പേരടങ്ങുന്ന സംഘം ആക്രമിച്ചതായാണ് പരാതി.
നബി ദിനത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചതെന്് സ്‌കൂള്‍ നീരാലിബെന്‍ ദാഗ്ലി പറഞ്ഞു. നമസ്‌കാരം എങ്ങനെയെന്ന് മറ്റു വിദ്യാര്‍ഥികള്‍ക്ക് കാണിച്ച ഒരു മുസ്ലിം വിദ്യാര്‍ഥിയോടൊപ്പം നാല് ഹിന്ദു വിദ്യാര്‍ഥികളും ചേര്‍ന്ന് ആശംസ നേര്‍ന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മറ്റ് നാല് വിദ്യാര്‍ത്ഥികളും ഹിന്ദുക്കളാണ്, പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെ സമ്മതം വാങ്ങിയിരുന്നു. ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സെപ്തംബര്‍ 29 ന് സെക്കന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ആഘോഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായിരുന്നു പരിപാടി. സംവത്സരി (ജൈന ഉത്സവം), ഗണേശ ചതുര്‍ത്ഥി എന്നിവയുള്‍പ്പെടെ എല്ലാ മതങ്ങളുടെയും ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ഇത്തരം പരിപാടികള്‍ നടത്താറുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയേയും നമസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പാരമ്പര്യങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യം. അടുത്തിടെ നടന്ന അസംബ്ലി ഈ ശ്രമത്തിന്റെ തെളിവാണ്. ആരുടേയും മതവികാരത്തെ വ്രണപ്പെടുത്താനുള്ള ശ്രമമല്ല, 'അവര്‍ പറഞ്ഞു.
അതേസമയം, വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) രോഹിത് ചൗധരി സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
After Kalorex future school's FB page shared a video of a school student offering namaz & four others later joined him in singing "lab pe aati hai dua". ‘Activists’ of the ABVP & other RW organisations beat up one of the teachers seen during the program.pic.twitter.com/yaY3F3tlap
— Mohammed Zubair (@zoo_bear) October 3, 2023