ന്യൂയോര്‍ക്ക്- അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേജ് പ്രതാപ് സിങ് (43), ഭാര്യ സോണല്‍ പരിഹര്‍ (42) എന്നിവരും അവരുടെ 10 വയസ്സുള്ള മകനും 6 വയസ്സുള്ള മകളുമാണ് മരിച്ചത്. ന്യൂജേഴ്‌സിയിലെ പ്ലെയിന്‍സ്‌ബോറോയില്‍ വ്യാഴാഴ്ചയാണ് സംഭവം. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശം ഇന്ത്യക്കാര്‍ കൂടുതലായി താമസിച്ചു വരുന്ന സ്ഥലമാണ്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ടെക്നോളജി എക്സിക്യൂട്ടീവ് ആണ് പ്രതാപ് സിങ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.