ഇംഫാല്‍ - മണിപ്പൂരില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഘര്‍ഷമുണ്ടായത്. സുരക്ഷാസേനയും ഫയര്‍ഫോഴ്‌സും എത്തിയാണ് തീയണച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി. അജ്ഞാതരായ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. സുരക്ഷാ സേനയും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു.