Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യണം; വാരാചരണവുമായി നോര്‍ക്ക

തിരുവനന്തപുരം- നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ദിനമായ ഇന്ന് മുതല്‍ ഒരാഴ്ചകാലത്തേക്ക് നോര്‍ക്ക മേഖലാ ഓഫീസുകളില്‍ വാരാചരണം സംഘടിപ്പിക്കുന്നു.  ഒക്ടോബര്‍ 11 വരെയാണ് വാരാചരണം. വിദേശരാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകുന്നവര്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളും (Non-Educational)  സക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അവബോധം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടാണ് വാരാചരണം.

കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര,കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പൊതുജനസൗകര്യാര്‍ത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സെന്ററുകള്‍ (Certificate Attestation Cetnres- CAC) മുഖേനയാണ് നോര്‍ക്ക റൂട്ട്‌സ്
ഇത് നിര്‍വ്വഹിച്ചു വരുന്നത്.

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിദ്യാഭ്യാസം (Education) വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്‌റ്റേഷന്‍, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും 100 ലധികം രാജ്യങ്ങളില്‍ അംഗീകാരമുളള അപ്പോസ്റ്റില്‍ അറ്റസ്‌റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുതാണ്.  

സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക രൂട്ട്‌സ് ഓഫീസുകളില്‍ നിന്നോ വെബ്ബ്‌സൈറ്റില്‍ (www.norkaroots.org) നിന്നും ലഭിക്കുന്നതാണ്.  അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 

 

Latest News