മക്ക - കൊലപാതക കേസ് പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ സൗദ് ബിന്‍ മസ്തൂര്‍ ബിന്‍ ജുമൈഅ് അല്‍സാല്‍മി അല്‍ജഹ്ദലിയെ വെടിവെച്ചു കൊലപ്പെടുത്തിയ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ആയിദ് അല്‍സാല്‍മി അല്‍ജഹ്ദലിക്ക് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്. കേസില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതില്‍ അവരുടെ കൂടി അഭിപ്രായം അറിയുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രായപൂര്‍ത്തിയായ മക്കളും പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഇക്കാര്യം രേഖാമൂലം കോടതിയെ അറിയിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതിക്ക് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.