ജിദ്ദ- വിദേശികളുടെ ഉപയോഗിക്കാത്ത എക്‌സിറ്റ് റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസകള്‍ റദ്ദാക്കാനുള്ള സൗകര്യം അബ്ശിര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണെന്ന് സൗദി പാസ്‌പോര്‍ട്ട് ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പ് (ജവാസത്ത്) വ്യക്തമാക്കുന്നു.
90 ദിവസം തികയുന്നതിന് മുമ്പ് വിസ ഉപയോഗിച്ചില്ലെങ്കില്‍. അബ്ശിര്‍ വഴി അതു റദ്ദാക്കാന്‍ സാധിക്കും. റദ്ദാക്കിയില്ലെങ്കില്‍ നിശ്ചിത കാലയളവ് അവസാനിക്കുമ്പോള്‍ പിഴ ചുമത്തും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എക്‌സിറ്റ് റീഎന്‍ട്രിയോ ഫൈനല്‍ എക്‌സിറ്റോ ഉപയോഗിക്കുന്നില്ലെങ്കില്‍, അത് റദ്ദാക്കാന്‍, അബ്ശിറിലും മുഖീം പ്ലാറ്റ്‌ഫോമിലും ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തണം.
റിട്ടേണ്‍ തീയതി രേഖപ്പെടുത്തിയിരിക്കുന്ന എക്‌സിറ്റ് റീഎന്‍ട്രി വിസകള്‍ക്ക് റിട്ടേണ്‍ തീയതിക്ക് മുമ്പ് വരെ റദ്ദാക്കല്‍ കാലയളവുണ്ട്. കാരണം ഇത്തരം വിസകള്‍ ദിവസ അടിസ്ഥാനത്തിലാണ് നല്‍കുന്നത്.
കൃത്യസമയത്ത് എക്‌സിറ്റ് റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസ റദ്ദാക്കിയില്ലെങ്കില്‍, 1000 റിയാല്‍ പിഴ ചുമത്തും.