ന്യൂദല്‍ഹി: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ ഭരണകൂടം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും നടപടി ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും 18 സംഘടനകള്‍ സംയുക്തമായി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
ന്യൂസ്ക്ലിക്ക് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള 46 മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, എഴുത്തുകാര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഡല്‍ഹി പൊലീസ് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഹര്‍ജി. മാധ്യമ പ്രവര്‍ത്തകരുടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പോര്‍ട്ടലിന്റെ ഡയറക്ടര്‍ പ്രബിര്‍ പുര്‍കയസ്തയെയും എച്ച് ആര് മേധാവി അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തു.
നിയമം ലംഘിച്ച് ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുടെയും വ്യക്തികളുടെയും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും കത്ത് കോടതിയുടെ സഹായം തേടി.
വിവിധ നഗരങ്ങളിലെ പ്രസ് ക്ലബുകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന് കത്തെഴുതിയത്. മാധ്യമ പ്രവര്‍ത്തകര്‍ നിയമത്തിന് അതീതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അവരോട് നിലവാരത്തില്‍ പെരുമാറണമെന്നതാണ്് ആവശ്യമെന്നും കത്തില്‍ വിശദമാക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരായ സംഘടനകളുടെ സന്നദ്ധ, സ്വതന്ത്ര കൂട്ടായ്മ എന്ന നിലയിലാണ് കത്ത് എഴുതുന്നതെന്ന്
വ്യത്യസ്ത സ്വതന്ത്ര മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മ പറയുന്നു.
അധികാരത്തോട് സത്യം പറയാനും പൗരന്മാരെ അവതരിപ്പിക്കാനും പത്രങ്ങള്‍ക്ക് കടമയുണ്ടെന്നും ജനാധിപത്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുന്ന കഠിനമായ വസ്തുതകള്‍ പ്രതികാര ഭീഷണിയില്‍ തളരാതെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നിടത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യം സുരക്ഷിതമായിരിക്കുമെന്നും കത്ത് വിശദമാക്കുന്നു.
ഇന്ത്യയിലെ ഒരു വലിയ വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ പ്രതികാര ഭീഷണിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് വസ്തുതയെന്നും കത്ത് വിശദമാക്കുന്നു.