തിരുവനന്തപുരം- ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊഞ്ചിറവിള യു. പി സ്കൂള്‍, വെട്ടുകാട് എല്‍. പി സ്കൂള്‍, ഗവണ്മെന്റ് എം. എന്‍. എല്‍. പി സ്കൂള്‍ വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലയിലെ ചില സ്കൂളുകള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പെക്ക ഭീഷണി നേരിടുന്ന മേഖലകളിലെ സ്കൂളുകള്‍ക്കുമാണ് അവധി.